ആരാധകരെ ത്രസിപ്പിച്ച് കൊണ്ട് ‘കായംകുളം കൊച്ചുണ്ണി’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കിയുടെ സംഭാഷണവുമുണ്ട് ‘സ്വര്ഗവുമില്ല നരകവുമില്ല ഒറ്റ ജീവിതം മാത്രം അതെവിടെ എങ്ങനെ ജീവിക്കണമെന്ന് അവനവന് തീരുമാനിക്കണം,’ ഇതാണ് ടീസറില്‍ മോഹന്‍ലാല്‍ പറയുന്ന സംഭാഷണം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം റോഷന് ആന്‍ഡ്രൂസാണ് ചെയ്യുന്നത്. ചിത്രത്തില്‍ നായകകഥാപാത്രമായ കൊച്ചുണ്ണിയായി വരുന്നത് നിവിന്‍ പോളിയാണ്. ഇവര്‍ക്ക് പുറമെ പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയിന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
45 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 161 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ പ്രാധാന്യം നല്കുന്ന ചിത്രം ഒക്ടോബര്‍ 11നാണ് ഇറങ്ങുന്നത്.
Discussion about this post