പത്തനംതിട്ട: ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാട് അറിയിച്ച് തന്ത്രി കുടുംബം. റിവ്യൂ ഹരജി നല്‍കിയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രിമാരു
ടെ നിലപാട്. ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് കണ്ഠര് മോഹനര് വ്യാക്തമാക്കി.
നേരത്തെ തന്ത്രി കുടുംബത്തില്‍നിന്ന് മൂന്നുപേരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വിശ്വാസസമൂഹം സിപിഎമ്മിനും, സര്‍ക്കാരിനും എതിരായതോടെ സിപിഎം സമവായത്തിലേക്ക് നീങ്ങുകയായിരുന്നു.എന്നാല്‍ ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനുള്ളതാണെന്നാണ് അയ്യപ്പ ഭക്തരുടെ നിലപാട്. സിപിഎം അണികളായ ഭക്തരെ പോലും ഇതൊന്നും വിശ്വാസിപ്പിക്കാനായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അതേസമയം സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹരജി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ സമവായം എന്ന നിലയിലല്ല കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നും വിധി നടപ്പാക്കുന്നതാണ് ചര്‍ച്ചാവിഷയമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ സിപിഎമ്മിനെതിരായ പ്രതിഷേധം ശക്തമായി. ശബരിമല വിവാദം സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാവുകയാണ്. ഇന്ന് കേരളമൊട്ടുക്കും വിശ്വാസികള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ തെരുവില്‍ അയ്യപ്പനാമജപയാത്രയും രംഗത്തിറങ്ങും. അയ്യപ്പഭക്തരെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്‌ഐ നേരത്തെ തെരുവില്‍ പ്രകടനവുമായി ഇറങ്ങിയിരുന്നു. ചിലയിടത്ത് ഇത് സംഘര്‍ഷത്തിന് വഴിമരുന്നിട്ടു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുതെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post