ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് കൊണ്ടുള്ള വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ആലപ്പുഴയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണിത്. ദേവസ്വം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയിരുന്നു. യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍ നടത്തിയത്.
Discussion about this post