ശബരിമലയിലെ യുവതി പ്രവേശന വിധിയ്ക്ക് ശേഷമുള്ള ആദ്യ പ്രതിമാസ പൂജയ്ക്കായി നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിലവിലെ പ്രതിഷേധം മുന്നില്‍ക്കണ്ട് ശബരിമലയില്‍ പഴുതടച്ച സുരക്ഷാസംവിധാനം ഒരുക്കുവാന്‍ പോലീസ് തയ്യാറാകുന്നു .
നിലക്കല്‍ , പമ്പ എന്നിവിടങ്ങളിലും റോഡിലും 500 ലധികം വനിതാപോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും . പമ്പയിലും സന്നിധാനത്തിലും കൂടുതല്‍ പോലീസിനെ വിന്യസിക്കും .
പത്തനംതിട്ട ബസ് സ്റ്റേഷന് , ടൌണ്‍ , റാന്നി , വടശ്ശേരിക്കര , എരുമേലി , ളാഹ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും .
ജലപീരങ്കി , ബാരിക്കേഡ്കള് എന്നിവയടക്കം സായുധപോലീസ് സംഘത്തെ നിലയ്ക്കല്‍ പമ്പ പരിസരങ്ങളില്‍ മുന്‍കരുതലായി ക്രമീകരിക്കും . കൂടുതല്‍ പോലീസിനെ ആവശ്യമെന്ന് കണ്ടാല്‍ മറ്റു ജില്ലകളില്‍ നിന്നും കൂടുതല്‍ സംഘത്തെ എത്തിക്കും .
വനത്തിലേക്കുള്ള ഇടവഴികള്‍ അടയ്ക്കും , ഡ്രോണ്‍ ക്യാമറ ഉള്‍പ്പടെയുള്ളവ സജ്ജീകരിക്കും . പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രധാന പോയിന്റുകളില്‍ പിക്കറ്റുകള്‍ ക്രമീകരിക്കും .
നിലക്കല്‍ , പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍ കണ്ട്രോള് റൂമുകള്‍ , കൂടുതല്‍ വനിതാപോലീസിനെ പമ്പയിലെ ഗാര്‍ഡ് റൂമില്‍ വിന്യസിക്കും . റേഞ്ച് ഐജി മനോജ് എബ്രഹാമിനാണ് സുരക്ഷാചുമതല .
Discussion about this post