പത്തനംതിട്ട: ശബരിമലയില്‍ സ്ത്രി പ്രവേശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ തീരുമാനിക്കുന്നതിന് ദേവസ്വം ബോര്‍ഡ് യോഗം ചേരും. തുലാമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ പമ്പയ്ക്ക് അപ്പുറം വനിതാ ജീവനക്കാരെ നിയമിക്കണ്ടെന്നാണ് ബോര്‍ഡ് തീരുമാനം. വനിത പോലിസിനെ നിയോഗിക്കാനുള്ള തീരുമാനം അയ്യപ്പഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസും വേണ്ടെന്ന് വച്ചിരുന്നു.
കൂടുതല്‍ വനിതാ ജീവനക്കാരെ വിന്യസിക്കണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ നേരത്തെ ദേവസ്വം പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരും ബോര്‍ഡും തീരുമാനിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് യോഗം. പ്രസിഡണ്ട് എ പത്മകുമാര്‍ രാജിവക്കണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി രംഗത്തെത്തിയിരുന്നു.
Discussion about this post