ശബരിമയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാനായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്ന സാഹചര്യത്തില്‍ മാസപൂജയ്ക്കായി ശബരിമല നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്തുവാന്‍ ആലോചന .
ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചത് . പുന:പരിശോധന ഹര്‍ജിയില്‍ വിധി വരുന്നത് വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആചാരസംരക്ഷണസമിതി ആവശ്യപ്പെട്ടു .
വിധി നടപ്പിലാക്കാന്‍ അടുത്ത മണ്ഡലക്കാലം വരെയെങ്കിലും കാത്തിരിക്കണം . അല്ലെങ്കില്‍ വിമോചന സമരത്തേക്കാള്‍ വലിയ ആചാര സംരക്ഷണ സമരത്തിന് കേരളം സാക്ഷിയാകും . അത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിഎന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു .
Discussion about this post