ശബരിമലയിലെ യുവതി പ്രവേശനത്തിനുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ദേവസ്വം ബോര്‍ഡ് തള്ളി . ശബരിമലയിലേക്ക് വരുന്ന സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.
നിലവിലെ സൗകര്യങ്ങളില്‍ മുന്‍പും സ്ത്രീകള്‍ വന്നിട്ടുണ്ട് . മുന്പ് ലഭ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവില്ല . പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തട്ടില്ല . ശബരിമലയിലെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഹൈകോടതി നിര്‍ദേശം അനുസരിച്ച് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു . അവരെ തടയാന്‍ ആവിലെന്നും , വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നുവെന്നും , ആരോടും ചര്‍ച്ചയ്ക്ക് തയ്യാര്‍ ആണെന്നും , കോടതി വിധിയ്ക്കെതിരെ ഹര്‍ജി നല്‍കിയ എന്‍.എസ്.എസിന്റെ നിലപാട് ശരിയാണെന്നും മന്ത്രി പറഞ്ഞിരുന്നു . എന്നാല്‍ ഇതിനു കടകവിരുദ്ധമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത് .
Discussion about this post