ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. എരുമേലിയിലും നിലയ്ക്കലും സ്ത്രീകളടങ്ങുന്ന അയ്യപ്പ ഭക്തര്‍ തമ്പടിച്ചിരിക്കുകയാണ്. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയാണ്. വാഹനങ്ങളിലുള്ള യുവതികളോട് ശബരിമലയില്‍ പ്രവേശിക്കരുതെന്ന് ഇവര്‍ ഉപദേശിക്കുന്നു.
കനത്ത പോലിസ് സന്നാഹവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്നാണ് പോലിസ് നിലപാട് എങ്കിലും അത് അവഗണിച്ച് ഭക്തര്‍ മുന്നോട്ട് പോവുകയാണ്.നിലയ്ക്കലെത്തിയ ദേശീയ മാധ്യമങ്ങളിലെ വനിത റിപ്പോര്‍ട്ടര്‍മാരെ പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞ് ഇറക്കിവിട്ടു. പമ്പയിലേക്കായാലും ആരെയും കടത്തിവിടില്ലെന്ന് പ്രതിഷേധക്കാരായ സ്ത്രീകള്‍ പറഞ്ഞു.
യുവതി പ്രവേശനം അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാരായ സ്ത്രീകള്‍. രണ്ട് പേരെ പ്രവേശിപ്പിക്കാന്‍ ആയിരങ്ങളെ കൊല്ലുമോ എന്നാണ് ഇവരുടെ ചോദ്യം. ശബരിമലയിലെ വിശ്വാസം കാക്കാന്‍ മരിക്കാനും തയ്യാറാണെന്ന് ഭക്തരായ സ്ത്രീകള്‍ പ്രതികരിക്കുന്നു. പോലിസും സര്‍ക്കാരും എന്ത് നടപടി സ്വീകരിച്ചാലും പിന്നോട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ശബരിമല നട തുറക്കുന്ന നാളെ മുതല്‍ കൂടുതല്‍ സംഘടനകളും വിശ്വാസികളും നിലയ്ക്കലിലും, പമ്പയിലും എരുമേലിയിലും എത്തും. വിശ്വാസികളെ തടയാന്‍ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജനങ്ങളുടെ വികാരം മനസിലാക്കാത്ത സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഭക്തര്‍ പറയുന്നു.
വിശ്വാസികള്‍ ഒരുമിച്ചിറങ്ങിയാല്‍ ഒരു പോലിസിനും അവരെ ത
യാനാവില്ലെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്കുന്നു. കേരളം ഇതുവരെ കാണാത്ത പ്രതിഷേധത്തിലൂടെയാണ് കടന്നു പോകുന്നത്. അത് അപകടകരമായ അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് സമരസംഘടനകള്‍ പറയുന്നു.
Discussion about this post