Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അലന്‍സിയറെ മീ ടു വിവാദത്തില്‍ കുടുക്കിയ നടി ഫേസ്ബുക്ക് വീഡിയൊയുമായി രംഗത്ത്

by Brave India Desk
Oct 16, 2018, 02:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

അലന്‍സിയല്‍ ജോലി സ്ഥലത്ത് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച യുവതി ഫേസ്ബുക്ക് വീഡിയൊ പോസ്റ്റുമായി രംഗത്ത്. എന്തുകൊണ്ട് പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചു എന്ന ചോദ്യത്തിന് മറുപടിയുമായാണ് യുവതി രംഗത്തെത്തിയത്.
ആഭാസം എന്ന ആഷിഖ് അബു ചിത്രത്തിന്റെ സെറ്റില്‍ സ്ത്രീകളെ ഉപയോഗിച്ചുവെന്ന് അലന്‍സിയര്‍ തന്നെ പറഞ്ഞു നടന്നുവെന്നും, ഇതേ തുടര്‍ന്ന് താനയാളെ ഫോണില്‍ വിളിച്ചുവെന്നും ദിവ്യ ഗോപിനാഥ് പറയുന്നു. താന്‍ അയാളോട് ക്ഷമിക്കാന്‍ തയ്യാറായി എന്നാല്‍ മറ്റ് സ്ത്രീകളോടും ഇയാളിത് ചെയ്യുന്നുവെന്ന് മനസിലായപ്പോഴാണ് താന്‍ മീടു കാമ്പയനിലൂടെ ഇക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറായത്. പേര് വെളിപ്പെടുത്താതിനെ മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും വീഡിയില്‍ ദിവ്യ ഗോപിനാഥ് രൂക്ഷമായി പ്രതികരിക്കുന്നുണ്ട്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

വീഡിയൊ

https://www.facebook.com/divya.gopinath.5872/videos/2196616993994921/

 

പ്രൊടസ്റ്റിംഗ് ഇന്ത്യയെന്ന് സെറ്റിലാണ് പേര് വെളിപ്പെടുത്താതെയുള്ള അലന്‍സിയര്‍ക്കെതിരായ ആരോപണം ദിവ്യ പുറത്തു വിട്ടത്. വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്-
ആദ്യ തവണ നടനില്‍ നിന്നും മോശം അനുഭവപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വേളയിലാണെന്ന് യുവതി പറഞ്ഞു. അലന്‍സിയര്‍ പല കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് തന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു. പിന്നീട് കുറേകൂടി അടുത്തിടപഴകാന്‍ ഉപദേശിച്ചു. ഇതിനോട് താന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. ഇനിയും ഇയാളൂടെ കൂടെ ജോലി ചെയുന്നത് സുരക്ഷിതമല്ലെന്ന് പോലും തോന്നി.

അടുത്ത തവണ അയാള്‍ വേറെ നടിയുടെ കൂടെ തന്റെ മുറിയിലേക്ക് കയറി വന്നതായി യുവതി വെളിപ്പെടുന്നു. നടന്‍ സ്വന്തം ശരീരം മനസിലാക്കേണ്ടതിനേക്കുറിച്ചാണ് അയാള്‍ സംസാരിച്ചത്. നാടകത്തിലെ അനുഭവത്തെ മുന്‍നിര്‍ത്തി അയാള്‍ തന്നോട് മോശമായി സംസാരിച്ചു. അലന്‍സിയറിനെ റൂമില്‍ നിന്നും പുറത്താക്കാന്‍ തോന്നി. പക്ഷേ അയാളുടെ പ്രായം പരിഗണിച്ച് താന്‍ അത് ചെയ്തില്ല. പിന്നീട് ആര്‍ത്തവ ദിനങ്ങളിലൊന്നില്‍ ക്ഷീണം തോന്നിയത് കൊണ്ട് സംവിധായകന്റെ അനുവാദത്തോടെ താന്‍ മുറിയിലേക്ക് മടങ്ങി.

റൂമിലെത്തി കിടന്ന താന്‍ വാതിലില്‍ തുടര്‍ച്ചായി ആരോ മുട്ടുന്നത് കേട്ടു. താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണ് മുട്ടുന്നത്. ഭയന്നു പോയ താന്‍ ഇത് സംവിധായകനെ ഫോണില്‍ വിളിച്ച് പറഞ്ഞു. ഒരാളെ തന്റെ മുറിയിലേക്ക് അയയ്ക്കാമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കി. പിന്നീട് അലന്‍സിയര്‍ മുറിയുടെ വാതിലില്‍ ചവിട്ടാന്‍ ആരംഭിച്ചു. ഇതോടെ താന്‍ വാതിലിന്റെ കൊളുത്ത് എടുത്തു. ഉടനെ അയാള്‍ അകത്ത് പ്രവേശിച്ചു. അലന്‍സിയര്‍ അകത്ത് നിന്ന് വാതില്‍ പൂട്ടി.

നന്നായി മദ്യപിച്ചിരുന്ന അയാളെ കണ്ട് താന്‍ പേടിച്ചു. തന്റെ കട്ടിലില്‍ ഇരുന്ന് അയാള്‍ സംസാരം തുടങ്ങി. അതിനു ശേഷം തന്റെ സമീപത്തേക്ക് വരാന്‍ തുടങ്ങി. അന്നേരം കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട അലന്‍സിയര്‍ ഞെട്ടി. സഹസംവിധായകനാണ് കോളിംഗ് ബെല്‍ അടിച്ചത്. വാതില്‍ താന്‍ വേഗം തുറന്നു. അലന്‍സിയറിനോട് സെറ്റില്‍ ഉടനെ എത്താന്‍ സഹസംവിധായകന്‍ ആവശ്യപ്പെട്ടതായി സഹസംവിധായകന്‍ അറിയിച്ചു. ഒരുവിധം നിര്‍ബന്ധിച്ച് അയാള്‍ അലന്‍സിയറിനെ കൂട്ടികൊണ്ടു പോയി

പിന്നീട് മത്സ്യം കഴിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ സ്ത്രീ ശരീരത്തെ മീനുമായി ഉപമിച്ച് വളരെ മോശം രീതിയില്‍ അയാള്‍ സംസാരിച്ചു. വേറെ ഒരു ദിവസം ജോലി ചെയ്ത് ക്ഷീണിച്ച് രാവിലെ താന്‍ ഉറങ്ങുകയായിരുന്നു. തലേന്ന് രാത്രി ജോലി നേരം വെളുക്കുന്നത് വരെ നീണ്ടു പോയിരുന്നു. റൂമില്‍ വേറെ ഒരു നടിയും താമസിക്കുന്നുണ്ടായിരുന്നു. അന്നേരം കോളിംഗ് ബെല്‍ അടിക്കുന്നത് കേട്ട് സുഹൃത്തായ നടി വാതില്‍ തുറന്നു. അലന്‍സിയറാണ് കോളിംഗ് ബെല്‍ അടിച്ചത്. അയാള്‍ കുറച്ചു നേരം അവരുമായി സംസാരിച്ചിട്ട് മടങ്ങുന്നതായി ഭാവിച്ചു. അയാള്‍ പോയന്നെ ധാരണയില്‍ തന്റെ സുഹൃത്ത് കുളിക്കാനും കയറി. പക്ഷേ അവള്‍ മുറിയുടെ കതക് പൂട്ടാന്‍ മറന്നു.

ഇതു മനസിലാക്കിയ അലന്‍സിയര്‍ റൂമില്‍ കയറി. അയാള്‍ തന്റെ കൂടെ കയറി കിടന്നു. അതിനു ശേഷം ഉറങ്ങുകയാണോ എന്ന് ചോദിച്ചു. ഇതു കേട്ട് താന്‍ ചാടിയെഴുന്നേറ്റു. അല്പനേരം കൂടി കിടന്നോളൂ എന്നാവശ്യപ്പെട്ട് നടന്‍ തന്റെ കയ്യില്‍ കയറി പിടിച്ചു. താന്‍ ഉറക്കെ ശബ്ദമുണ്ടാക്കി. കുളിക്കുകയായിരുന്ന തന്റെ സുഹൃത്ത് എന്താണ് ശബ്ദമെന്ന് വിളിച്ച് ചോദിച്ചു. ഇതോടെ ഒരു തമാശ കാണിച്ചതാണെന്ന ഡയലോഗും പറഞ്ഞ് അയാള്‍ റൂമില്‍ നിന്ന് ഇറങ്ങിപോയി.

സുഹൃത്ത് കുളികഴിഞ്ഞ് വന്നപ്പോള്‍ താന്‍ കാര്യം അവളോട് പറഞ്ഞു. പിന്നീട് അവള്‍ അലന്‍സിയറോട് ഇതു ചോദിച്ചപ്പോള്‍ അയാള്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ഇക്കാര്യം താന്‍ സിനിമയുടെ സംവിധായകനോട് പറഞ്ഞു. ഇത് സംവിധായകന്‍ നടനോട് ചോദിച്ചു. ഇത് അയാള്‍ക്ക് ഇഷ്ടമായില്ല. ആദ്യ സിനിമാ സംവിധാനം ചെയുകയായിരുന്ന ആ സംവിധായകന്റെ സെറ്റില്‍ മദ്യപിച്ച് വരികയും പിന്നീടത് അഭിനയത്തില്‍ പ്രകടിപ്പിക്കുകയും ചെയ്തതായി നടി ആരോപിക്കുന്നു.
വിഷയത്തില്‍ അലന്‍സിയര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല

Tags: AlanciarMee Too
Share440TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies