ആന്ധ്രാ പ്രദേശില്‍ ഭരണത്തിലിരിക്കുന്ന തെലുഗു ദേശം പാര്‍ട്ടിക്ക് (ടി.ഡി.പി) എതിരെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും പ്രസംഗിച്ച ജന സേനാ പാര്‍ട്ടി നേതാവും നടനുമായ പവന് കല്യാണിനെ വിമര്‍ശിച്ച് ടി.ഡി.പി രംഗത്തെത്തിയിട്ടുണ്ട്. പവന് കല്യാണിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രണയമാണെന്നാണ് ടി.ഡി.പി വക്താവും കൃഷിവകുപ്പ് മന്ത്രിയുമായ സോമിറെഡ്ഡി ചന്ദ്രമോഹന് റെഡ്ഡി അഭിപ്രായപ്പെട്ടു.
കേന്ദ്രം സര്‍ക്കാരിന്റെ മോശം ഭരണത്തെപ്പറ്റി പവന് കല്യാണ്‍ സംസാരിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൈ.എസ്.ആര്.സി.പിയും ജന സേനയും മോദിയുമായി പ്രണയത്തിലായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു നായിഡുവിനെതിരെ മാത്രമാണ് പവന് കല്യാണ്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ പവന് കല്യാണ്‍ ഉപയോഗിച്ച ഭാഷയെയും മന്ത്രി വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്.എസ്.എസ് ആണ് ഭേദമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post