ശബരിമലയില്‍ ആന്ധ്ര സ്വദേശിയായ യുവതിയെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള പോലിസ് നീക്കം തടഞ്ഞു. പ്രതിഷേധക്കാരുടെ എതിര്‍പ്പ് മൂലം യുവതി സ്വാമി അയ്യപ്പന് റോഡ് വഴി പമ്പയിലേക്ക് മടങ്ങുകയായിരുന്നു. പമ്പയില്‍ വച്ച് ഇവരെ തടയാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പോലിസ് എത്തി ഇവരെ സംരക്ഷണത്തോടെ സന്നിധാനത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ അവരെ തടയാന്‍ ശ്രമിച്ചതോടെ അവര്‍ തന്നെ ഇടപെട്ട് മടങ്ങാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു ഗോദാവരി സ്വദേശിനിയാണ് യുവതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു കുട്ടിയോടൊപ്പമാണ് നാല്പത് വയസ്സുകാരിയായ യുവതി മലകയറുന്നത് മാധവി എന്നാണ് ഇവരുടെ പേര് എന്നാണ് ലഭിക്കുന്ന വിവരം.സ്്വാമി അയ്യപ്പന് റോഡ് വഴി ബലമായി സമരക്കാരെ തള്ളിമാറ്റി പോലിസ് മുന്നോട്ട് പോയി. എന്നാല്‍ നൂറ് മീറ്റര്‍ നടന്നതോടെ കാര്യങ്ങള്‍ പോലിസിന് കൈവിട്ടു പോയി. തുടര്‍ന്ന് മാധവിയും സംഘവും തിരിച്ചു പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.
Discussion about this post