ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമല സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവതികളില്‍ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തകയായ രഹാനാ ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുക്കളാണുണ്ടായിരുന്നത് എന്നതിനെക്കുറിച്ച് ദുരൂഹതകളേറുന്നു. ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന് ആണുണ്ടായിരുന്നതെന്ന് സൂചനകള്‍. രഹാനാ ഫാത്തിമ തന്റെ പല സുഹൃത്തുക്കളോടും ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന് കരുതിയിട്ടുണ്ടെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നുണ്ട്.
ഇവരുടെ ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുക്കള്‍ ഉണ്ടെന്ന് ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു. അതേസമയം ഇവര്‍ക്ക് കെട്ട് നിറച്ച് നല്കിയ ഗുരുസ്വാമി ആരാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്. രഹാനാ ഫാത്തിമ യാതൊരു വ്രതശുദ്ധിയില്ലാതെയാണ് മല കയറാന്‍ വന്നതെന്നും ആരോപണങ്ങളുണ്ട്.
Discussion about this post