ശബരിമല വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും നിലവില്‍ 25ഓളം റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പക്കലുണ്ടെന്നും അതില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിലവിലെ സാഹചര്യം സുപ്രീം കോടതിയെ ദേവസ്വം ബോര്‍ഡ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹൈക്കാടതിയിലും സാഹചര്യങ്ങളെപ്പറ്റി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post