ദര്‍ശനം നടത്തുന്ന ഐജി ശ്രീജിതിന്റെ ചിത്രമാണിത്. ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. നിറകണ്ണുകളോടെ കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ ചിത്രം മനമുരുകുന്ന കാഴ്ചയാണ്.
സുപ്രിംകോടതി വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തിന്റെ തലപ്പത്ത് നില്ക്കുന്ന ഒരു പോലിസ് ഉദ്യേഗസ്ഥന്റെയും അയ്യപ്പഭക്തിയുടെ നിറവില്‍ നിസ്സഹായാവേണ്ടിവന്നതിന്റെ കണ്ണുനീരോടെയാണ് ഐജി ശ്രീജിത് അയ്യനെ തൊഴുന്നത്.
കഴിഞ്ഞ ദിവസം മലകയറാന്‍ ശ്രമിച്ച രഹ്നാഫാത്തിമയ്ക്ക് പോലിസ് യൂണിഫോം നല്‍കിയതുമായി ബന്ധപ്പെട്ട് പോലിസുദ്യേഗസ്ഥര് ഏറെ ആരോപണങ്ങള്‍ കേട്ടിരുന്നു. രഹ്നാഫാത്തിമയെ ശബരിമലയിലെത്തിക്കാന്‍ ഐജി ശ്രീജിതിനെ നിയോഗിച്ചത് പോലിസുകാര്‍ക്കിടയില്‍ തന്നെ അതൃപ്തി ഉണ്ടാക്കിയിരുന്നു.
ഭക്തര്‍ക്കിടയില്‍ നിന്നും സംഘര്ഷങ്ങല് ഒഴിവാക്കാന്‍ വളരെ സംയമനത്തോടെയാണ് ഐജി ശ്രീജിത് ശബരിമലയില്‍ കൃത്യനിര്‍വ്വഹണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ . മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിലും പോലിസുദ്യോഗസ്ഥനെന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തോടോപ്പം അയ്യപ്പനോടുള്ള ഭക്തിയും വ്യക്തമായിരുന്നു.
Discussion about this post