ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് വേണ്ടി നട തുറന്ന സാഹചര്യത്തില്‍ ശ്രീകോവിലിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഇതേത്തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പോലീസും ദേവസ്വം വിജിലന്‍സും തയ്യാറെടുത്തിരിക്കുന്നു. ശബരിമലയില്‍ ഫോട്ടോഗ്രാഫിയും മൊബൈല്‍ ഫോണും നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി നിലവിലുണ്ട്.
തുലാമാസ പൂജകള്‍ക്ക് വേണ്ടി ഒക്ടോബര്‍ 17ന് വൈകീട്ട് നട തുറന്നപ്പോഴാണ് വീഡിയോ എടുക്കപ്പെട്ടത്. ശ്രീകോവിലിന്റെ ഉള്‍വശവും വിഗ്രഹവും വീഡിയോയില്‍ വ്യക്തമായി കാണാം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
സോപാനം ജോലിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും പോലീസിന്റെയും ജാഗ്രാതക്കുറവ് മൂലമാണ് ദൃശ്യങ്ങള്‍ പകര്ത്താനിടയായതെന്ന് പറയപ്പെടുന്നു. മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണാക്കിയതിന് ശേഷം പോക്കറ്റില്‍ ഇട്ടുകൊണ്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടതെന്ന് പോലീസ് ഊഹിക്കുന്നു. നിലവില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്.
പതിനെട്ടാംപടി, ശബരിമല ശ്രീകോവില്‍, മാളികപ്പുറം ക്ഷേത്രം എന്നിവടങ്ങിളിലാണ് ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ളത്.
Discussion about this post