ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കും . ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കുവാനാണെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ആരോപിച്ചു .
ഭക്തരെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വന്‍ ചതിയാണെന്നും , വിശ്വാസത്തിനെതിരെയുള്ള വെല്ലുവിളിയാണ് . ശബരിമലയില്‍ പരികര്‍മ്മികള്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്താല്‍ ഒരു ചുക്കും സംഭവിക്കില്ലയെന്നും അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു .
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഇടയില്‍ ഹിതപരിശോധനനടത്തണം . 99 ശതമാനം സ്ത്രീകളും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന അഭിപ്രായക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു .
ശബരിമല ക്ഷേത്രത്തിന്റെ പ്രിതൃസ്ഥാനിയത തട്ടിയെടുക്കാന്‍ എ.കെ.ജി സെന്റര്‍ ശ്രമിക്കുകയാണ് . സ്വന്തം വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം ഒരു വ്യക്തിക്ക് അധിഷ്ടിതമെന്ന പോലെ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പ്രതിഷ്ഠയ്ക്കാണ് . ക്ഷേത്രങ്ങളുടെ കാര്യത്തില്‍ അവസാനവാക്ക് തന്ത്രിയാണ് . ഇക്കാര്യങ്ങളൊന്നും മനസിലാക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയനെ കാലം വലിച്ചെറിയും . കേരളം ഭരിക്കുന്ന അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് ആരേലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല . തന്ത്രിമാരെ വ്യഭിചാരികളുമായി താരതമ്യം ചെയ്തത് തെറ്റെന്നും , തിരുവാഭരണം എ.കെ.ജി സെന്ററിലേക്ക് മാറ്റാനാണ് ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു .
കോടതിയലക്ഷ്യം എന്തെന്ന ഉത്തമ ബോധം തനിക്കുണ്ട് . വിധിയെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ല . കോടതിയലക്ഷ്യം ചെയ്തുക്കൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളാണ് . അയ്യപ്പ വിശ്വാസികള്‍ക്ക് വേണ്ടി സമരം ചെയ്യുന്നത് തെറ്റെങ്കില്‍ അതിനുള്ള ശിക്ഷയേറ്റ് വാങ്ങുവാന്‍ താന്‍ തയ്യാറാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി .
പോലീസിന്റെ അതിക്രങ്ങളില്‍ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പ്രതിഷേധ പരിപാടികള്‍ നടത്തും . അടിയന്തരാവസ്ഥക്കാലത്ത് സംഘപരിവാര്‍ കൈക്കൊണ്ട നിലപാട് തന്നെയാണ് ശബരിമല വിഷയത്തിലും നടത്താന്‍ ഉദ്ദേശം . ഗാന്ധിയന്‍ സമരരീതി സ്വീകരിക്കും . നിലയ്ക്കല്‍ പ്രശ്നങ്ങളുണ്ടാക്കിയത് സാമൂഹ്യദ്രോഹികളാണ് . മലയാരന്മാര്‍ക്ക് എല്ലാ അധികാരങ്ങളും , പിടിച്ചെടുത്ത ഭൂമിയും തിരിച്ചു നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും , ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു .
Discussion about this post