മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിനായി ടൂര്‍ പാക്കേജുകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി . കൊച്ചി വിമാനത്താവളത്തില്‍ നിന്നും , ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റെഷനില്‍ നിന്നും കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വീസുകള്‍ ആരംഭിക്കും .
അയ്യപ്പ ദര്‍ശന്‍ എന്ന പേരിലാണ് കെ.എസ്.ആര്‍.ടി.സി പുതിയ സ്പെഷ്യല്‍ പാക്കേജ് ആരംഭിക്കുന്നത് . നെടുമ്പാശ്ശേരിയില്‍ നിന്നുമുള്ള എ.സി വോള്‍വോ ബസുകള്‍ക്ക് 1500 രൂപയും , ചെങ്ങന്നൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 900 രൂപയുമാണ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .
ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കമായിട്ടാണ് ഇത്തരമൊരു നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട് .
Discussion about this post