
മീ ടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഏഴ് സംഗീതജ്ഞരെ മാര്‍ഗഴി സംഗീതോത്സവത്തില്‍ നിന്നും വിലക്കി .
ഡിസംബറില്‍ നടക്കാന്‍ ഇരിക്കുന്ന മാര്‍ഗഴി സീസണില്‍ നിന്നും എന്‍ രവി കിരണ്‍ , ആര് രമേശ് , തിരുവരൂര്‍ വൈദ്യനാഥന് , നാഗൈ ശ്രീരാം , മണ്ണാര്‍ഗുഡി എ ഈശ്വരന് , ശ്രീമുഷ്ണം വി രാജറാവൂ , ഒ.എസ് ത്യാഗരാജന് എന്നിവരെയാണ് ഒഴിവാക്കിയത് .
കര്‍ണാടിക് സംഗീത ലോകത്തെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് . പേര് വെളിപ്പെടുത്താത്ത ചില വിദ്യാര്‍ഥിനികള്‍ സംഗീതജ്ഞര്‍ ലൈഗീകാതിക്രമം നടത്തിയെന്ന് കഴിഞ്ഞ ആഴ്ചകളില്‍ മി ടൂ ആരോപണമായി ഉന്നയിച്ചിരുന്നു .
തനിക്കെതിരെ ഉയര്‍ന്ന ആരോപണം രവി കിരണ്‍ നിഷേധിച്ചു . ആരോപണം തെളിയുന്നത്വരെ ഒരു സംഗീതപരിപാടിയും നടത്തില്ലയെന്നത് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു . മീടൂവെന്ന നല്ല ആശയത്തെ ചിലര്‍ ദുരോപയോഗം ചെയ്യുന്നുണ്ട് . താന്‍ സമൂഹത്തിനു എതിരെ ഒന്നും ചെയ്തട്ടില്ലയെന്നും രവികിരണ്‍ പറഞ്ഞു .
തങ്ങള്‍ നേരിട്ട ദുരനുഭവം തുറന്നു പറയാന്‍ തയ്യാറായവര്ക്കൊപ്പമാണ് അക്കാദമിഎന്ന് പ്രസിഡന്റ് എന്‍ മുരളി വ്യക്തമാക്കി .
Discussion about this post