Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എന്‍.എസ്.എസ് നാമജപയാത്രയേയും പോലീസ് ലക്ഷ്യമിട്ടു; സ്ത്രീകള്‍ ഉള്‍പ്പടെ 1,500ഓളം എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

by Brave India Desk
Oct 27, 2018, 11:15 am IST
in Kerala
Share on FacebookTweetWhatsAppTelegram

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാടിനെതിരെ എന്‍.എസ്.എസ് സംഘടിപ്പിച്ച ശരണമന്ത്ര നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത 1,500ഓളം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസില്‍ സ്ത്രീകളും പ്രതികളാണ്.

തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ ചിറയിന്‍കീഴ് താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശരണമന്ത്ര നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് കേസ്. ദേശീയപാതയിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന സി.ഐ സുനില്‍ പറഞ്ഞു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ഒക്ടോബര്‍ 20നായിരുന്നു ആറ്റിങ്ങലില്‍ നാമജപ യാത്ര നടന്നത്. യൂണിയന്‍ പ്രസിഡന്റ് ജി.മധുസൂദനന്‍പിള്ളയുടെ നേതൃത്വത്തിലായിരുന്നു യാത്ര നടന്നത്. യൂണിയന്‍ ഓഫിസിനു മുന്നില്‍നിന്നും വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. ജി.മധുസൂദനന്‍പിള്ളയ്‌ക്കെതിരെയും കേസുണ്ട്. സമാധാനപരമായിട്ടും പ്രകോപനങ്ങള്‍ സൃഷ്ടിക്കാതെയും നാശനഷ്ടങ്ങളുണ്ടാക്കാതെയും ഈശ്വര പ്രാര്‍ഥനയോടെയാണു സ്ത്രീകളടക്കമുള്ളവര്‍ യാത്ര നടത്തിയതെന്ന് മധുസൂദനന്‍പിള്ള വ്യക്തമാക്കി.

അതേസമയം നെടുമങ്ങാട് എന്‍.എസ്.എസ് യൂണിറ്റിന്റെ കീഴില്‍ നടന്ന നാമജപയാത്രയില്‍ പങ്കെടുത്ത 500പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 16നായിരുന്നു നാമജപയാത്ര നടന്നത്. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് വി.എ.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു നാമജപയാത്ര നടന്നത്.

അതേസമയം ശബരിമല വിഷയത്തില്‍ 2,825 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നാമജപയാത്രയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കണ്ടായെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

Tags: nsspolicecaseNamajapayathra
Share223TweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies