കണ്ണൂര്‍: ‘അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന്, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം വൈറലാകുന്നു. സമീപത്തുണ്ടായിരുന്ന വിമാനത്താവള ജീവനക്കാരോടാണ് ബി.ജെ.പി അധ്യക്ഷന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. വിമാനത്താവളത്തിന്‍രെ ഉദ്ഘാടനത്തിനും മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ആദ്യ വി.ഐ.പിയാണ് അമിത് ഷാ
ഇന്ന് രാവിലെ പതിനൊന്നു മണിയോടുകൂടിയാണ് ബി.ജെ.പി അധ്യക്ഷന്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പേയായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ വരവ്. നവംബര്‍ ഒന്‍പതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
https://www.facebook.com/orangersknr/videos/918938661641067/?__xts__%5B0%5D=68.ARCNCmxJHQ7U4ulN9RyGeMMnQ1oBtScQitnm7IFrPkTZfGYZkBNdlmgfBMeXg-IQaIJIQ1bkByd1ur5wBG8_7txwOcekYKc4sRwI3qGjedUSmJh2-3wE9XFDlwtsiBbuWYAAZrMFXbwjJX2E9A1p23mdJv88cPJvy35bYZuaTdB7CUd-UgRtyRTljPugaSz4Vt3W9FaHSg4Tl2wsADdV4CaDHjdSSlEhD956&__tn__=-R
Discussion about this post