മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു അവകാശത്തിന്റെ പേരില്‍ മറ്റൊരു അവകാശത്തെ ഹനിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ഉപദ്രവകരമല്ലാത്ത ആചാരങ്ങള്‍ അവകാശത്തിന്റെ പരിധിയില്‍ വരുമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭക്തരെ വേടയാടുന്നത് നിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
Discussion about this post