ഇടതുഭീകരവാദികളുടെ ആക്രമണത്തില്‍ നാലു സിആര്‍പിഎഫ് സൈനികര്‍ വീരമൃത്യു വരിച്ചു. ഛത്തീസ്ഗഡിലെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ ആക്രമണം നടക്കുന്നത്. പോലീസ് വാഹനത്തിനു നേരെ ഭീകരര്‍ ബോംബാക്രമണം നടത്തുകയായിരുന്നു.
ആറു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സിആര്‍പിഎഫ് ക്യാമ്പില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ചാണ് കുഴിബോംബ് പൊട്ടിയത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് ഭടന്മാര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
നവംബര്‍ 12 ന് ആണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി രമണ്‍സിംഗ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയുടെ പ്രചരണോദ്ഘാടനം പൂര്‍ത്തിയാക്കി ഒരു ദിവസം തികയും മുന്‍പാണ് സ്‌ഫോടനം നടന്നിരിയ്ക്കുന്നത്. കമ്യൂണിസ്റ്റ് ഭീകരവാദ ആക്രമണസാദ്ധ്യതകളുള്ള 18 ജില്ലകളാണ് ഛത്തീസ്ഗഢിലുള്ളത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിയ്ക്കാന്‍ വേണ്ടിയുള്ള പോസ്റ്ററുകള്‍ ഭീകരവാദികള്‍ ഈ ജില്ലകളില്‍ പ്രചരിപ്പിച്ചിരുന്നു .
Discussion about this post