ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍.ഡി.എ നടത്താനിരിക്കുന്ന രഥയാത്ര 62 ബിഷപ്പുമാരുടെയും 12 ഇസ്ലാമിക പണ്ഡിതന്മാരുടെയും അനുഗ്രഹത്തോടെയാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് ഡി.ജി.പിയുടെ ഓഫീസിന് മുന്നില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രഥയാത്ര വര്‍ഗ്ഗീയവത്കരിക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രഥയാത്ര തുടങ്ങിയാല്‍ വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്ന കുപ്രചരണം സി.പി.എ പരത്തുന്നത് ന്യൂനപക്ഷ വോട്ട് നേടാനാണെന്ന് അദ്ദേഹം പറഞ്ഞു. രഥയാത്ര നടക്കുന്നത് 62 ബിഷപ്പുമാരുടെയും 12 ഇസ്ലാമിക പണ്ഡിതന്മാരുടെയും അനുഗ്രഹത്തോട് കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ യാത്രയെ ചെറുത്ത് തോല്‍പിക്കാന്‍ ഇടത് സര്‍ക്കാരിന് കഴിയില്ലെന്നും നിരീശ്വരവാദികള്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ അഞ്ചാം തീയ്യതി ശബരിമല നട തുറക്കുമ്പോള്‍ സി.പി.എം യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാന്‍ പണവും പരിശീലനം കൊടുത്തും തയ്യാറാക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ തടസ്സങ്ങളെല്ലാം വിശ്വാസികള്‍ തട്ടിമാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഒരിക്കലും കോടതി വിധിയെ വെല്ലുവിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോടതി വിധിയെ വിമര്‍ശിക്കാനുള്ള അധികാരം എല്ലാ പൗരന്മാര്‍ക്കുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ മര്‍മ്മം കോടതിക്കും അപ്പുറത്താണെന്ന് അദ്ദേഹം വിശദീകരിച്ചു.
99 ശതമാനം ഹിന്ദു യുവതികളും യുവതി പ്രവേശനം വേണ്ടായെന്നാണ് പറയുന്നതെന്നും മനുഷ്യമനസ്സുകളെ ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അമിത് ഷാ എന്ന് കഴിവുള്ള വ്യക്തിയുള്ളത് കൊണ്ടാണ് ത്രിപുര വരെ ബി.ജെ.പി വ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോയില്‍ ചെന്നതിന് സേഷം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാഫ് താഴേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post