ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു ക്യാമറാമാനും മരിച്ചു. ദൂരദര്‍ശന്റെ ക്യാമറാമാനാണ് മരിച്ചത്.
തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു വാര്‍ത്താ സംഘം. ദന്തേവാഡേ ജില്ലയിലെ അരന്‍പൂരിലാണ് അക്രമം നടന്നത്. അതേസമയം അക്രമത്തില്‍ പരിക്കേറ്റ ജവാന്മാരെ ആശപുത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പ് ബിജാപ്പൂരില്‍ നാല് ജവാന്മാര്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post