മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം സഹകിരക്കാത്തത് മൂലം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്. എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പ്രത്യേക ജഡ്ജി ഓ.പി.സൈനിയായിരിക്കും പരിഗണിക്കുക. ഒക്ടോബര്‍ എട്ടിന് ചിദംബരത്തിന് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു കോടതി. ഇത് നവംബര്‍ ഒന്നിന് അവസാനിക്കുന്നതായിരിക്കും.
ഒക്ടോബര്‍ 25ന് ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Discussion about this post