ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. വരുന്ന നവംബര്‍ അഞ്ചിന് ശബരിമലയുടെ നട തുറക്കുമ്പോള്‍ യുവതികളുടെ പ്രവേശനത്തെ തടയാന്‍ വേണ്ടി ശക്തമായ സമരപരിപാടികളാണ് പാര്‍ട്ടി ആസൂത്രണം ചെയ്യുന്നത്.
ഇത് കൂടാതെ മണ്ഡലമകരവിളക്ക് സമയത്ത് നട തുറക്കുമ്പോള്‍ മുതിര്‍ന്ന സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധ പരിപാടികള്‍ക്കും പാര്‍ട്ടി ആഹ്വാനം ചെയ്യുന്നുണ്ട്. ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനത്തിനെത്തുന്ന യുവതികളെ മുതിര്‍ന്ന സ്ത്രീകളുടെ സഹായത്തോട് കൂടി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തിരികെ അയക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. വ്രതമെടുത്ത് ദര്‍ശനത്തിനെത്തുന്ന പ്രായമായ സ്ത്രീകളെ മുന്‍നിര്‍ത്താനാണ് ബി.ജെ.പി തയ്യാറെടുക്കുന്നത്.
നവംബര്‍ അഞ്ചിനും പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് എത്തിക്കുന്നതായിരിക്കും. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ നേതാക്കളും സന്നിധാനത്തുണ്ടാകും. ഇത് കൂടാതെ എന്‍.ഡി.എ നടത്താനിരിക്കുന്ന രഥയാത്രയെപ്പറ്റിയും കോര്‍ കമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്യും.
Discussion about this post