ജമ്മുകശ്മീരിലെ ബഡ്ഗാം ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ വെടിയേറ്റ് മരിച്ചു. സാഗൂ അറൈസല്‍ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു.
പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സൈന്യത്തിനുനേരെ വെടിവച്ചു .തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീകരരുടെ വിശദമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വസ്തുക്കളും പിടിച്ചെടുത്തുവെന്നും പോലിസ് പറഞ്ഞു.
ബോംബ് സ്‌ക്വാഡ് പ്രദേശത്തെ സ്‌ഫോടകവസ്തുക്കള്‍ നിര്‍വ്വീര്യമാക്കുന്നതുവരെ സ്ഥലം സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post