വിദേശത്ത് പോകാന്‍ അനുമതി ചോദിച്ച് കൊണ്ട് ഐ.എന്‍.എക്സ് മീഡിയ കേസിലെ പ്രതിയും കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജി വേഗത്തില്‍ പരഗണിക്കില്ലെന്ന് വ്യക്തമാക്കിയത്. കാര്‍ത്തി ചിദംബരത്തിന്റെ വിദേശത്ത് പോക്ക് ഒരു പ്രധാന വിഷയമല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നിലവില്‍ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലുമപ്പുറം കേസുകള്‍ ഉണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞു.
അതേസമയം എയര്‍സെല്‍ മാക്സിസ് കേസിലെ പ്രതികളായ ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും ഡല്‍ഹി കോടതി ഇടക്കാല സംരക്ഷണം നീട്ടിക്കൊടുത്തു. നവംബര്‍ 26 വരെയാണ് ഇടക്കാല സംരക്ഷണം നീട്ടിയത്.
Discussion about this post