Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

സർദാർ വല്ലഭായ് പട്ടേലിനുവേണ്ടി 3000 കോടി രൂപയല്ല വേണമെങ്കിൽ 3 ലക്ഷം കോടി രൂപ ഇന്ത്യ മുടക്കും

by Brave India Desk
Nov 1, 2018, 03:54 pm IST
in News
Share on FacebookTweetWhatsAppTelegram

ജിതിന്‍ ജേക്കബ് 

Stories you may like

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

 

മാസത്തിൽ രണ്ട് ദിവസം ഉപവാസം അനുഷ്ഠിക്കുന്ന കർഷകൻ, അഭിഭാഷകൻ, സ്വാതന്ത്ര്യ സമര സേനാനി, ഗാന്ധി ശിഷ്യൻ, ഇന്ത്യയുടെ ആദ്യ ഉപ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, രാജ്യതന്ത്രജ്ഞൻ, മനുഷ്യസ്നേഹി, അതിലൊക്കെ ഉപരി ഇന്ത്യയെ ഒന്നിപ്പിച്ച ഉരുക്ക് മനുഷ്യൻ.

സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ സേവനങ്ങൾ എണ്ണിയാലൊടുങ്ങില്ല. അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണമാണ് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. 500 കഷ്ണങ്ങളായി ചിതറിപ്പോകാതെ ഇന്ത്യയെ ഇന്ത്യയായി നിലനിർത്തിയത് അദ്ദേഹമാണ്. പട്ടേലിന്റെ ഇടപെടൽ ഉണ്ടാകാതിരുന്നതുകൊണ്ടുമാത്രമാണ് ഇന്ത്യ ഇന്നും അനുഭവിക്കുന്ന കാശ്മീർ വിഷയം ഇങ്ങനെ നിലനിൽക്കുന്നത്.

ഗാന്ധിജിയുടെ അരുമശിഷ്യൻ എന്നതിനുമപ്പുറം അദ്ദേഹം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പ്രിയങ്കരനായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാകണമെന്നും, കോൺഗ്രസ് പ്രസിഡന്റ് ആരാകണമെന്നും തീരുമാനിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര തിരഞ്ഞെടുപ്പ്.

ഇടക്കാല സർക്കാരിനെ നയിക്കുന്ന ആളാകും സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന തീരുമാനത്തിൽ കോൺഗ്രസ് എത്തിയിരുന്നു. 1946 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഒറ്റ കോൺഗ്രസ് കമ്മിറ്റികൾ പോലും നെഹ്‌റുവിന് അനുകൂലമായി നിന്നില്ല. എല്ലാവരും സർദാർ വല്ലഭായ് പട്ടേലിനെ പിന്തുണച്ചു.

പട്ടേൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും നെഹ്‌റു വിദേശകാര്യ മന്ത്രിയുമാകട്ടെ എന്നുവരെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പട്ടേൽ എന്നാൽ Great executive, organizer and leader ഒക്കെയായിരുന്നു. നെഹ്‌റുവിന് പട്ടേലിന്റെ കഴിവുകളൊന്നുമില്ല എന്ന് കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞിരുന്നു.

ആകെ നിരാശനായ നെഹ്‌റു ഗാന്ധിജിയോട് പറഞ്ഞത് ആരുടേയും കീഴിൽ പ്രവർത്തിക്കാൻ എന്നെ കിട്ടില്ല എന്നായിരുന്നു. സ്വാതന്ത്ര്യം അരികിൽ നിൽക്കുന്ന സമയത്ത് കോൺഗ്രസിൽ ഉണ്ടാകുന്ന പൊട്ടിത്തെറി നല്ലതല്ല എന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി പട്ടേലിനെ പിന്തിരിപ്പിച്ചു.

അധികാരത്തിനും , സ്ഥാനമാനത്തിനും വേണ്ടി ആഗ്രഹിക്കാത്ത പട്ടേൽ ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ചു പിന്മാറി. പക്ഷെ പട്ടേലിനോടുള്ള നെഹ്രുവിന്റെ പക തുടരുകതന്നെ ചെയ്തു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ചേരാതെ വിഘടിച്ചു നിന്ന ഹൈദരാബാദിനെ ആക്രമിച്ചു കീഴ്‌പ്പെടുത്താനുള്ള പട്ടേലിന്റെ തീരുമാനത്തെ നെഹ്‌റു എതിർത്തു. കാശ്മീർ വിഷയം പോലെ ഹൈദരാബാദ് വിഷയവും ഐക്യരാഷ്ട്ര സഭയിൽ എത്തിച്ച് താൻ വിശാലമനസ്ക്കനാണെന്ന് കാണിക്കാൻ നെഹ്‌റു ശ്രമിച്ചു. (Alex Von Tunzelmann titled – Indian Summer: The Secret History of the End of an Empire).

ജുനഗഡ് ‘കീഴ്പ്പെടുത്തിയ’ സർദാർ പട്ടേൽ തകർന്നുകിടന്ന സോമനാഥ് ക്ഷേത്രം പുനർനിർമിക്കുമെന്നു അവിടുത്തെ ജനങ്ങളോട് വാഗ്ദാനം ചെയ്തു. ഗാന്ധിജിയുടെ പ്രേരണയാൽ നെഹ്‌റുവിന് മനസില്ലാമനസോടെ അത് സമ്മതിക്കേണ്ടി വന്നു. പക്ഷെ സർദാർ പട്ടേലിന്റെയും ഗാന്ധിജിയുടെയും മരണശേഷം ക്ഷേത്രനിര്മാണത്തിന് മേൽനോട്ടം വഹിച്ച Dr. മുൻഷിയോട് നെഹ്‌റു പറഞ്ഞു “I do not like your trying to restore Somnath. It is Hindu revivalism.” ( Ref;- Pilgrimage to Freedom).

പട്ടേലിന്റെ ഭൗതിക ശരീരം കാണാൻ ഉദ്യോഗസ്ഥരെ പോലും നെഹ്‌റു വിലക്കി എന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്. പട്ടേലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൾ മണിബെൻ പട്ടേൽ നെഹ്‌റുവിനെ കാണാൻ ഡൽഹിയിൽ എത്തുകയും, പട്ടേൽ ഏൽപ്പിച്ച 35 ലക്ഷം രൂപ അടങ്ങിയ ബാഗും, പാസ്സ്‌ബുക്കും നെഹ്‌റുവിനെ ഏൽപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ പണമായിരുന്നു അത്. അന്നത്തെകാലത്തു 35 ലക്ഷം രൂപ എന്നത് എത്രവലിയ തുകയായിരുന്നു എന്നൂഹിക്കാമല്ലോ. ജീവിതത്തിലും അതിനുശേഷവും പട്ടേലും കുടുംബവും ഉയർത്തിപ്പിടിച്ച മഹത്തരമായ സംസ്ക്കാരത്തിന്റെ ഉദ്ദാഹരണമാണിത്.

പണം വാങ്ങിയതല്ലാതെ നെഹ്‌റുവോ, കോൺഗ്രസ് പാർട്ടിയോ പട്ടേലിന്റെ കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല. മണിബെൻ പട്ടേൽ കടുത്ത ദാരിദ്ര്യം അനുഭവിച്ചു ആരും തിരിഞ്ഞുനോക്കാനില്ലാതെ നരകിച്ചാണ് മരിച്ചത്. ഇന്ത്യയെ ഒന്നിപ്പിച്ച മഹാനായ മനുഷ്യന്റെ മകൾക്കുണ്ടായ അനുഭവമാണിത്.

നെഹ്രുവുമായി കടുത്ത അഭിപ്രായ ഭിന്നത ഉണ്ടായിരുന്നപ്പോഴും രാജ്യതാല്പര്യങ്ങൾക്കായി പട്ടേൽ എല്ലാം മറന്ന് മുന്നിൽ നിന്നു. കമ്മ്യൂണിസ്റ്റ് ചൈനയെ വിശ്വസിക്കരുതെന്നു മരിക്കുന്നതിന് തൊട്ടുമുമ്പ് പോലും പട്ടേൽ നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

550 തിൽ അധികം നാട്ടുരാജ്യങ്ങളെ രക്തം ചിന്താതെ ഒന്നിപ്പിച്ച അദ്ദേഹത്തെ കാശ്മീർ വിഷയം കൈകാര്യം ചെയ്യാൻ നെഹ്‌റു അനുവദിച്ചില്ല. അല്ലായിരുന്നെകിൽ കാശ്മീർ ഇന്നും ലോകത്തിലെ സ്വർഗ്ഗമായി നിലനിൽക്കുമായിരുന്നു.

1955 ൽ നെഹ്രുവും, 1971 ൽ മകൾ ഇന്ദിരയും ഭാരത് രത്ന സ്വയം എടുത്തണിഞ്ഞു. ഇന്ത്യയെ ഒന്നിപ്പിച്ച പട്ടേലിന് ഭാരത് രത്ന കിട്ടിയത് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ 1991 ൽ പ്രധാനമന്ത്രി ആയപ്പോഴാണ് എന്നോർക്കണം.

പട്ടേൽ ചെയ്ത ഏറ്റവും വലിയ കാര്യം ഇതൊന്നുമല്ല. ഗാന്ധിജിയുടെ മരണശേഷം വിറങ്ങലിച്ചു നിന്ന ഇന്ത്യയിൽ 1948 ഫെബ്രുവരി 28 ന് കമ്മ്യൂണിസ്റുകാർ റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ വിപ്ലവം നടത്തി. സാമ്രാജ്യത്വത്തിന്റെ കിങ്കരനായ ഇന്ത്യൻ സർക്കാരിനെ സായുധ സമരത്തിലൂടെ പുറത്തക്കുമെന്ന് കമ്മ്യൂണിസ്റ്റുകാർ പ്രഖ്യാപിച്ചു.

ഇന്ത്യ നേടിയ സ്വാതന്ത്ര്യം കപടമാണെന്ന് അവർ അവകാശപ്പെട്ടു. ”യെ ആസാദി തൂഠി ഹൈ” മുദ്രാവാക്യങ്ങൾ ഉയർന്നു.ബംഗാളിന് മുഴുവൻ തീപിടിപ്പിക്കുക, കോൺഗ്രസ് സർക്കാരിനെ തകർക്കുക, ജനാധിപത്യം അവസാനിപ്പിക്കുക എന്നൊക്കെ പറഞ്ഞു നേതാക്കൾ അണികളെ വിജ്രുഭിപ്പിച്ച ശേഷം പതിവുപോലെ ഒളിവിൽ പോയി (ഒളിവിലിരുന്നു വിപ്ലവം നടത്താൻ സഖാക്കൾ പണ്ടേ കേമന്മാരയിരുന്നു) .

പട്ടേൽ ഇന്ത്യൻ പട്ടാളത്തോട് പറഞ്ഞു, പോയി പൂശെടാ മക്കളെ എന്ന്. ഇന്ത്യൻ ആർമി കമ്മ്യൂണിസ്റുകാർക്കുമേൽ കയറി നിരങ്ങി. കമ്മ്യൂണിസ്റ്റുകാർ അന്ന് ശരിക്കും സ്വർഗം കണ്ടു. അതോടെ വിപ്ലവം ആവിയായി. പട്ടേലിനെപോലെ ഒരു ഉരുക്കുമനുഷ്യൻ ഇല്ലായിരുന്നെകിൽ ഒരുപക്ഷെ ദുർബലനായ നെഹ്‌റുവിനെ റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ പുറത്താക്കി കമ്മ്യൂണിസ്റുകാർ ഇന്ത്യ പിടിച്ചടക്കി ജനാധിപത്യം അട്ടിമറിച്ച് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം സ്ഥാപിച്ചേനെ.

ഇപ്പോൾ പട്ടേലിന്റെ പ്രതിമയുടെ പേരിൽ കാക്കക്ക് കാഷ്ഠിക്കാൻ പ്രതിമയുണ്ടാക്കുന്നു എന്നുപറഞ്ഞു കമ്മ്യൂണിസ്റുകാർ നിലവിളിക്കുമ്പോൾ യഥാർത്ഥത്തിൽ അവരുടെ കുരു നന്നായി പൊട്ടുകയാണ്. പണ്ട് പട്ടേൽ കയറി മേഞ്ഞതിന്റെ വേദന അവർക്ക് ഇപ്പോഴും മാറിയിട്ടില്ല, ഇനിയൊട്ടും മാറുകയുമില്ല. അമ്മാതിരി ചവിട്ടികൂട്ടലല്ലേ ഇന്ത്യൻ പട്ടാളം നടത്തിയത്!

പിന്നെ പട്ടിണി മാറിയിട്ടുപോരെ പ്രതിമാ നിർമാണം എന്ന് പറയുമ്പോൾ പണ്ട് പൊക്രാൻ ആണവപരീക്ഷണം നടത്തിയപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് നടത്തിയ പ്രസംഗം ഓർമ്മ വരുന്നു. ” ഇന്ത്യ വേണമെങ്കിൽ ആണവപരീക്ഷണം നടത്തിക്കോട്ടെ, ഞങ്ങൾ എതിരല്ല ( മുദ്ര ശ്രദ്ധിക്കണം ‘ ഇന്ത്യ വേണമെങ്കിൽ’ ) പക്ഷെ പട്ടിണി മാറിയിട്ടുപോരെ എന്ന്.

ഇവന്മാർ സാക്ഷാൽ APJ അബ്‌ദുൾകലാമിനെ ആകാശത്തേക്ക് വാണം വിടുന്നവൻ എന്നുപറഞ്ഞു കളിയാക്കി, കംപ്യൂട്ടറും ട്രാക്ടറും തല്ലിപൊട്ടിച്ചു, ബക്കറ്റ് പിരിവു നടത്തി നാടൊട്ടുക്കും പ്രതിമകളും, രക്തസാക്ഷി മണ്ഡപം എന്നൊക്കെ പറഞ്ഞു കുറെ സ്തൂപങ്ങളും സ്ഥാപിച്ചു. അതിലൊന്നും കാക്ക കാഷ്ട്ടിക്കില്ലായിരിക്കും അല്ലേ?

പട്ടിണി മാറട്ടെ എന്ന് പറയുമ്പോൾ ഈ മഹാന്മാർ 35 കൊല്ലവും, 25 കൊല്ലവും തുടർച്ചയായി ഭരിച്ച് ‘സ്വർഗ്ഗമാക്കിയ’ ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾ പട്ടിണികൊണ്ടും, തൊഴിലില്ലായ്മ കൊണ്ടും വലഞ്ഞതും അവസാനം ജനം ഇവരുടെ അടിവേര് തോണ്ടിയതുമെല്ലാം ആരും മറന്നിട്ടില്ല.

ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ലണ്ടനിൽ പോയി ( അതെ നമ്മുടെ ബൂർഷ്വാ ലണ്ടൺ തന്നെ) കാറൽ മാർക്സിന്റെ പ്രതിമക്ക് മുന്നിൽ കറന്റ് അടിച്ച കാക്കയെപോലെ നിൽക്കുന്ന പോട്ടം ഒക്കെയിട്ടത് അടുത്തകാലത്താണ്.

ദാരിദ്ര്യം ഇപ്പോഴും ഉള്ളതും, നിരീശ്വര വാദം പിന്തുടർന്നുന്നവരുമായ കമ്മ്യൂണിസ്റ്റ് ചൈനക്ക് 153 മീറ്റർ ഉയരം വരുന്ന സ്പ്രിങ് ടെംപിൾ ബുദ്ധ നിർമിക്കാം. അതിൽ കാക്ക കാഷ്ട്ടിക്കില്ലായിരിക്കും അല്ലേ സഖാക്കളെ?

കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വാക്കും കേട്ട് ഇന്ത്യയിൽ ഇന്ന് വിപ്ലവം വരും നാളെ വിപ്ലവം വരും എന്നുകരുതിയിരിക്കുന്ന കുറെ മണ്ടന്മാരുണ്ട്. അവന്മാർക്ക് ബോധം ഉണ്ടാകുന്നകാലത്തോളം നേതാക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പണിയെടുക്കാതെ പറ്റിച്ചും തട്ടിച്ചും തിന്നാം അത്രതന്നെ.

പട്ടേൽ ഇന്ത്യയെ ഒന്നിപ്പിച്ച മഹാനാണ്. അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടികൊണ്ടാണ് 550 രാജ്യങ്ങളായി ചിതറിപ്പോകുമായിരുന്ന ഈ മഹത്തായ സംസ്ക്കാരത്തെ ഒന്നിപ്പിച്ചത്, കമ്മ്യൂണിസ്റ്റ് ഭീകരത ഇന്ത്യയിൽ ഉണ്ടാകാതിരുന്നതിനും നമ്മൾ ഇന്ത്യക്കാർ എന്നും പട്ടേലിനോട് കടപ്പെട്ടിരിക്കും.

പട്ടേലിനെപോലെ അവഗണിക്കപ്പെട്ട നൂറുകണക്കിന് സ്വാതന്ത്ര്യ സമര നായകരും രാജ്യതന്ത്രജ്ഞന്മാരുമുണ്ട് ഇന്ത്യയിൽ. അവരെയെല്ലാം പുതുതലമുറ അറിയട്ടെ. കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ എഴുതിയ നെഹ്‌റു കുടുംബത്തിന്റെ ചരിത്രം വായിച്ചല്ല ഭാവി ഇന്ത്യൻ തലമുറ വളരേണ്ടത്.

സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി മനപ്പൂർവം വിസ്‌മൃതിയിലാക്കിയ പട്ടേലിനെപ്പോലുള്ള, സുഭാഷ്ചന്ദ്രബോസിനെപ്പോലുള്ള നേതാക്കന്മാരുടെ ചരിത്രവും, ത്യാഗങ്ങളുമെല്ലാം ഇന്ത്യൻ ജനത അറിയട്ടെ.

അതുകൊണ്ട് പൊട്ടുന്ന കുരുക്കൾ പൊട്ടട്ടെ. 1947 ലെ ഇന്ത്യയുടെ ബജറ്റ് വെറും 171 കോടി രൂപ ആയിരുന്നു എങ്കിൽ ഇന്നത് 24 ലക്ഷം കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തീക ശക്തിയാണ് ഇന്ത്യ. അതുകൊണ്ട് വീണ്ടും പറയുന്നു ഇന്ത്യയെ ഒന്നിപ്പിച്ച, കമ്മ്യൂണിസ്റ്റ് ഭീകരതയെ അടിച്ചമർത്തി ഇന്ത്യൻ ജനാധിപത്യം സംരക്ഷിച്ച ഈ രാജ്യസ്നേഹിയെ, ജനാധിപത്യ സംരക്ഷകനെ ഞങ്ങൾ ഇന്ത്യക്കാർ അഭിമാനത്തോടെ ഓർക്കും, അദ്ദേഹത്തിന് വേണ്ടി 3000 കോടി രൂപയല്ല വേണമെങ്കിൽ 3 ലക്ഷം കോടി രൂപ വേണമെകിലും മുടക്കും.

Reference:

  • Alex Von Tunzelmann titled – Indian Summer: The Secret History of the End of an Empire)
  • Dr.Munshi – Pilgrimage to Freedom
  • Ramachandra Guha – Patriots & Partisans
  • Verghese Kurien’s memoirs:- I Too Had A Dream
Tags: sardar vallabhai patel
Share3510TweetSendShare

Latest stories from this section

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

അവൾക്കതിപ്പോൾ പ്രശ്‌നമല്ല,പ്രതിയുടേത് കുറ്റകൃത്യമെങ്കിലും വൈകാരികബന്ധത്തിലേക്ക് വളർന്നു; പോക്‌സോ കേസിൽ ശിക്ഷ റദ്ദ് ചെയ്ത് സുപ്രീംകോടതി

രണ്ട് ജിബി നെറ്റും മികച്ച ഓഫറുകളും,200 ൽ താഴെ മുടക്കിയാൽ മതി;കിടിലൻ ഓഫറുമായി ജിയോ

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

കാട്ടുനീതിയാണ് പാകിസ്താനിൽ,സൈനികമേധാവിയ്ക്ക് ‘രാജാവ്’പദവി നൽകാമായിരുന്നു; വിമർശനവുമായി ഇമ്രാൻ ഖാൻ

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies