എസ്.എന്‍.സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എന്‍.വി.രമണ, എന്‍.ശാന്തനഗൗഡര്‍ എന്നീ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ബെഞ്ചായിരിക്കും അപ്പീല്‍ പരിഗണിക്കുക.
മുന്‍പ് പിണറായി വിജയനുള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കുകയായിരുന്നു ഹൈക്കോടതി. എന്നാല്‍ ഇതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വൈദ്യുതി മന്ത്രിയുടെ തലത്തിലും ഊര്‍ജ വകുപ്പ് സെക്രട്ടറിയുടെ തലത്തിലും അഴിമതി നടന്നുവെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
Discussion about this post