
ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കാതെ തടസ്സം നിന്നതിന് എതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്മാറി . ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് നിര്‍ദേശം നല്‍കി .
ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികളില്‍ അറ്റോണി ജനറലിന്റെ അനുമതിയോടെയേ തുടര്‍നടപടികള്‍ എടുക്കാനാവൂ . അറ്റോര്‍ണി ജനറല്‍ പിന്മാറിയതോടെ ഹര്‍ജികളില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സോളിറ്റര്‍ ജനറല്‍ അറിയിച്ചു .
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള , തന്ത്രി കണഠര് രാജീവര്, സിനിമ നടന്‍ കൊല്ലം തുളസി , പത്തനംതിട്ട ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ , പന്തളം കൊട്ടാരം പ്രതിനിധി രാമവര്‍മ എന്നിവര്‍ക്ക് എതിരെ മുന്‍ എസ്.എഫ്.ഐ നേതാവായ ഡോ:ഗീനാകുമാരി , എ.വി വര്‍ഷ എന്നിവരാണ് കോടതിയലക്ഷ്യനടപടിക്ക് അനുമതിതേടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത് .
Discussion about this post