കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു . മെഡിക്കല്‍ കോളേജ് പോലീസ് രാവിലെ കസ്റ്റഡിയിലെടുത്ത മോഷണക്കേസ് പ്രതിയായ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സ്വാമിനാഥനാണ് മരിച്ചത് .
കുറ്റിക്കട്ടൂരിലെ ഇരുമ്പ് കടയില്‍ മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാരുടെ പിടിയിലാകുന്നത് .
ഏഴുമണിയോടെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും 12 മണിയോടെ സ്റ്റേഷനില്‍ വെച്ച് നെഞ്ചു വേദനയുണ്ടായി ആശുപത്രിയില്‍ എത്തിച് അല്‍പസമയത്തിനകം മരിച്ചുവെന്നാണ് പോലീസ് വിശദീകരണം . കുന്ദമംഗളം മജിസ്ട്രേറ്റ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നാളെ നടത്തും
Discussion about this post