ആദ്യത്തെ റോന്തുചുറ്റല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഐ എന്‍ എസ് അരിഹന്ത് എന്ന ആണവ അന്തര്‍വാഹിനിയ്ക്ക് ഒട്ടേറെ സവിശേഷതകളുള്ളതാണ്.
പൂര്‍ണ്ണമായും ഇന്ത്യയിലുണ്ടാക്കിയ ഈ അന്തര്‍വാഹിനിയ്ക്ക് നൂറ്റിപ്പത്ത് മീറ്റര്‍ നീളവും പതിനൊന്ന് മീറ്റര്‍ വീതിയുമുണ്ട്. ആറായിരം ടണ്‍ ഭാരമുള്ള ഐ എന്‍ എസ് അരിഹന്തില്‍ നിന്ന് എണ്ണൂറു കിലോമീറ്റര്‍ ദൂരത്തേയ്ക്ക് മിസൈലുകള്‍ അയയ്ക്കാനാകും. പന്ത്രണ്ട് മിസൈലുകള്‍ വഹിയ്ക്കാനുള്ള ശേഷിയും ഈ അന്തര്‍വാഹിനിയിലുണ്ട്.
83 മെഗാവാട്ട് ശക്തിയുള്ള ഒരു ആണവറിയാക്ടറാണ് ഈ അന്തര്‍വാഹിനിയ്ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുന്നത്. മുന്നൂറൂ കിലോമീറ്റര്‍ ആഴത്തിലേക്ക് മുങ്ങാന്‍ കഴിയുന്ന ഈ അന്തര്വാഹിനിയ്ക് മാസങ്ങളോളം വെള്ളത്തിനടിയില്‍ കഴിയാന്‍ സാധിയ്ക്കും.
2013ലാണീ അന്തര്‍വാഹിനി പ്രവര്‍ത്തനസജ്ജമായത്. ഇതുവരെ വിവിധ പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. വിജയകരമായി എല്ലാ സുരക്ഷാപരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ഈ അന്തര്‍വാഹിനി കഴിഞ്ഞ ദിവസം അതിന്റെ യഥാര്‍ത്ഥ ദൗത്യത്തിളേക്ക് കടന്നു.
ഡീ ആര് ഡീ ഓയിലേയും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലേയും ശാത്രജ്ഞരുടെ പതിറ്റാണ്ടുകളുടെ പ്രയത്നഫലമാണ് ഇന്ത്യയുടെ സ്വന്തമായ ഈ അന്തര്‍വാഹിനി. ഇന്ത്യന്‍ നാവികസേനയുടെ എനത്തേയും വലിയൊരു മുതല്‍ക്കൂട്ടാണ് ഇന്ത്യ തന്നെ രൂപകല്പ്പനചെയ്തുണ്ടാക്കിയ ഈ മുങ്ങിക്കപ്പല്‍.ഒപ്പം നമ്മുടെ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടേയും വലിയൊരു ചുവടുവയ്പ്പും.
Discussion about this post