ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ ശ്രീരാമ ഭഗവാന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇപ്പോഴും ഉണ്ടെന്നും ഇനി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമ ഭഗവാനെ ദര്‍ശിക്കാന്‍ വേണ്ടിയാണ് ജനം അയോദ്ധ്യയില്‍ വരുന്നതെന്നും ശ്രീരാമന്റെ പ്രതിമയും ശ്രീരാമന്റെ സ്മരണയും അത് സഫലീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിമ നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലമനുസരിച്ച് അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യ എന്നുള്ളത് അഭിമാനത്തിന്റെ അടയാളമാണെന്നും യോഗി ചൂണ്ടിക്കാട്ടി. അയോദ്ധ്യയ്ക്ക് മേല്‍ ആര്‍ക്കും അന്യായം പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈസാബാദ് ജില്ലയുടെ പേര് അയോദ്ധ്യ എന്നാക്കി മാറ്റിയിരുന്നു യോഗി സര്‍ക്കാര്‍. അയോദ്ധ്യയില്‍ നിര്‍മ്മിക്കാനിരിക്കുന്ന വിമാനത്താവളത്തിന്റെ പേര് ശ്രീരാമ ഭഗവാന്റെ പേരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ ദശരഥ മഹാരാജാവിന്റെ പേരില്‍ ഒരു മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
Discussion about this post