ശബരിമലയിലെ സര്‍ക്കാര്‍ നടപടികളുടെ മേല്‍നോട്ടത്തിനായി ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചു .. ദേവികുളം സബ് കളക്ടര്‍ സ്ഥാനത് നിന്നും മാറ്റിയ പ്രേം കുമാറിനെയാണ് മജിസ്റ്റീരിയല്‍ അധികാരത്തോടെ നിയമിച്ചിരിക്കുന്നത് .
യുവതിപ്രവേശനവിഷയത്തില്‍ ശബരിമലയും പരിസരപ്രദേശങ്ങളും പ്രതിഷേധങ്ങളുടെ മേഖലായി മാറിയ സാഹചര്യത്തില്‍ മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും വേണമെന്ന് മന്ത്രിസഭ വിലയിരുത്തിയിരുന്നു .
ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി . മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തേക്കാണ് നിയമനം .
Discussion about this post