പാലക്കാട് ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെ താന്‍ നല്‍കിയ പീഡന പരാതി പിന്‍വലിക്കാന്‍ സി.പി.എമ്മില്‍ നിന്നും സമ്മര്‍ദ്ദമെന്ന് പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവായ യുവതി. ഇതേത്തുടര്‍ന്ന് യുവതി സി.പി.എം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
സി.പി.എമ്മിലെ ഉന്നതരായ ചിലരാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് യുവതി വ്യക്തമാക്കി. ഒരു ജില്ലാ നേതാവ് പരാതി പിന്‍വലിക്കാന്‍ തന്നോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.
യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി തലത്തില്‍ നടന്നുകൊണ്ടിരുന്ന അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. മന്ത്രിയായ എ.കെ.ബാലനും പി.കെ.ശ്രീമതിയും അടങ്ങുന്ന അന്വേഷണ കമ്മീഷന്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതേസമയം പി.കെ.ശശിയും എ.കെ.ബാലനും പല തവണ വേദി പങ്കിട്ടിരുന്നു. ഇത് കൂടാതെ ശശിയും ബാലനും രഹസ്യമായി ചര്‍ച്ച നടത്തിയതായി പത്രവാര്‍ത്തകളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും യുവതി പറയുന്നു.
സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍ വെച്ച് പി.കെ.ശശി തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ശശി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും യുവതി വ്യക്തമാക്കിയിരുന്നു.
Discussion about this post