കൊട്ടാരക്കരയിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം . പൊലിക്കോട് ശ്രീമഹാദേവര്‍ വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത് .
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം . കരയോഗമന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരം അക്രമികള്‍ പിഴുതുമാറ്റുകയും കൊടി നശിപ്പിക്കുകയും ചെയ്തു . രാവിലെ നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് എന്‍.എസ്.എസ് ഭാരവാഹികളെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു .
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കഴിഞ്ഞദിവസം പരവൂരും സമാനമായ രീതിയില്‍ കരയോഗമന്ദിരത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. ശബരിമല യുവതി പ്രവേശനത്തിനെതിരെ എൻഎസ്എസ് പരസ്യമായി നിലപാട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രണണങ്ങളുണ്ടായത്.
Discussion about this post