മുംബൈ: ഹിന്ദു സ്ത്രീകള്‍ ആടിനെപ്പോലെ പ്രസവിച്ച് കൂട്ടേണ്ടതില്ല കടുവയെപ്പോലെ ഒരു കുട്ടി മതിയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഹിന്ദു സ്ത്രീകള്‍ പത്ത് കുട്ടികളെ പ്രസവിക്കണമെന്ന സാക്ഷി മഹാരാജ് അടക്കമുള്ള ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ പരിഹസിച്ചാണ് ഉദ്ധവ് താക്കറേയുടെ പ്രസ്താവന.
‘എണ്ണത്തിലോ ജനസംഖ്യ കൂട്ടുന്നതിലോ കാര്യമില്ല. പത്ത് കുട്ടികളെ ഉണ്ടാക്കിയാല്‍ അവരെ ആരു പോറ്റും? എന്തിന് ആടിനെ പോലെ പ്രസവിച്ചു കൂട്ടണം? കടുവയെപ്പോലെ ഒരു കുട്ടി മതിയെന്ന്’ ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേനയില്ലെങ്കില്‍ മഹാരാഷ്ട്ര അസ്ഥിരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കു മുന്നിലും ശിവസേന തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പിന്റെ കാര്യത്തില്‍ ബിജെപി മൗനം തുടരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
Discussion about this post