യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ദീപാവലിയോഘോഷിച്ചു. വൈറ്റ് ഹൗസിലെ റൂസ്വെല്‍റ്റ് മുറിയില്‍ വെച്ച് ഇന്ത്യന്‍ അംബാസഡര്‍ നവ്തേജ് സിംഗിന്റെയും അമേരിക്കയിലുള്ള മറ്റ് പ്രമുഖ് ഇന്ത്യക്കാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു ട്രംപ് വിളക്ക് കൊളുത്തി ദീപാവലിയോഘോഷിച്ചത്.
ദീപാവലി എന്ന ഉത്സവം യു.എസിലും ലോകത്താകമാനവുമുള്ള ബുദ്ധ മത വിശ്വാസികളും സിഖുകാരും ജൈനമതക്കാരും ആഘോഷിക്കുന്ന ഒന്നാണെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയിലെയും തെക്ക് കിഴക്കന്‍ രാജ്യങ്ങളിലെയും പല പൗരന്മാരും യു.എസില്‍ താമസിക്കുന്നുണ്ടെന്നും അത് കൊണ്ട് യു.എസിന് ഗുണമുണ്ടെന്നും ട്രംപ് പ്രസംഗിച്ചു.
Today, we gathered for Diwali, a holiday observed by Buddhists, Sikhs, and Jains throughout the United States & around the world. Hundreds of millions of people have gathered with family & friends to light the Diya and to mark the beginning of a New Year. https://t.co/epHogpTY1A pic.twitter.com/9LUwnhngWJ
— Donald J. Trump (@realDonaldTrump) November 13, 2018
അതേസമയം ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം സ്വാതന്ത്ര്യത്തിനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടിയുള്ള ഒരു കോട്ടയാണെന്നും ട്രംപ് വ്യക്തമാക്കി. താനും തന്റെ മകള്‍ ഇവാന്‍കാ ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി മെച്ചപ്പെട്ട വ്യാപാര ഇടപാടുകള്‍ നടത്താനാണ് യു.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യു.എസിലുള്ള ഇന്ത്യക്കാര്‍ക്ക് വളരെ നല്ല ഒരു കാലമാണ് നിലവിലുള്ളതെന്ന് അംബാസഡറായ നവ്തേജ് സിംഗ് സര്‍ണ്ണ പറഞ്ഞു.
ആഘോഷങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് കാലിഫോര്‍ണിയയിലെ തീപ്പിടുത്തതില്‍ മരിച്ചവരെ ട്രംപ് അനുസ്മരിച്ചു. തീപ്പിടുത്തതില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘടനകളെ ട്രംപ് അനുമോദിക്കുകയും ചെയ്തു.
Discussion about this post