മധ്യ പ്രദേശില്‍ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന വേളയില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളെ അലങ്കാര വസ്തുക്കളെന്ന് വിശേഷിപ്പിച്ച് മധ്യ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളുടെ എണ്ണം കുറവായതെന്തുകൊണ്ടെന്ന് ഒരു മാധ്യമപ്രവര്ത്തകന് ചോദിക്കുകയായിരുന്നു. ഇതിനുത്തരമായ തങ്ങള്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും വെറുമൊരു അലങ്കാരത്തിന് വേണ്ടിയോ മറ്റോ ആര്‍ക്കും ടിക്കറ്റ് കൊടുത്തിട്ടില്ലെന്നുമായിരുന്നു കമല്‍ നാഥ് പറഞ്ഞത്.
കമല്‍ നാഥിന്റെ ഈ പ്രസ്താവന സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസ് ഈ നിലാടെടുത്തതിന് സ്ത്രീകളോട് കമല്‍ നാഥും കോണ്‍ഗ്രസും മാപ്പ് പറയണമെന്ന് ബി.ജെ.പി ആരോപിച്ചു.
Discussion about this post