കൊൽക്കത്ത: ജൂൺ 1 ന് നടക്കുന്ന ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്നേ ദിവസം പഞ്ചിമബംഗാളിൽ വോട്ടെടുപ്പ് നടക്കുകയാണ്. കൂടാതെ റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിന്റെ തീരപ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതും ഒരു കാരണമായി മ്മത പറയുന്നു.
ഇതെല്ലാം ഉപേക്ഷിച്ച് എനിക്കെങ്ങനെയാണു പോകാനാവുക? റുമാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് എനിക്കു മുഖ്യം. ഇവിടെ യോഗം ചേർന്നാലും എന്റെ ഹൃദയം റുമാൽ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കുന്നവരുടെ കൂടെയാവും. മാത്രമല്ല, ജൂൺ ഒന്നിനു ബംഗാളിൽ 9 സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടക്കുകയാണ്. അതിനാൽ ഇന്ത്യാസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാകില്ല എന്നായിരുന്നു കൊൽക്കത്തയിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ മമത പറഞ്ഞത്.
ഇന്ത്യാ മുന്നണിയിൽനിന്നു ജനുവരിയിൽ പുറത്തുപോയ മമത, പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. താൻ പിന്തുണയ്ക്കുന്ന മുന്നണിയിൽ ബംഗാൾ കോൺഗ്രസോ സിപിഎമ്മോ ഇല്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
Discussion about this post