ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിന് വിരുദ്ധമായി ശബരിമല സന്നിധാനത്ത് വീണ്ടും മാദ്ധ്യമ വിലക്ക്. ഇന്നലെ സന്നിധാനത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പോലിസ് ബലമായി ഒഴിപ്പിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് സന്നിധാനത്തെത്തിയ മീഡിയാ വണ്‍, ജനം, അമൃത എന്നീ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറമാന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെയാണ് പൊലീസ് ഒഴിപ്പിച്ചത്. മാദ്ധ്യമപ്രവര്‍ത്തകരെ ട്രാക്ടറില്‍ കയറ്റി പമ്പയിലേക്ക് വിടുകയായിരുന്നു
പ്രത്യകിച്ച് ഒരു സുരക്ഷാ രേഖയുമില്ലാതെ നൂറുകണക്കിന് തൊഴിലാളികള്‍ സന്നിധാനത്ത് തങ്ങുമ്പോഴാണ് ബ്യൂറോയിലേക്ക് ഇരച്ചു കയറിയ പോലീസ’ സംഘം മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയത്. അമൃത ടിവി ചീഫ് റിപോര്‍ട്ടര്‍ ശ്രീജിത്തിനെ വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു തടസപെടുത്തുകയും ചെയ്തു.നോട്ടീസ് നല്‍കാതയായിരുന്നു പൊലീസ് അതിക്രമം.നിയമാനുസൃതം നോട്ടീസ് നല്‍കിയാല്‍ ബ്യൂറോ വിട്ട് പുറത്തു വരാമെന്ന് പറഞ്ഞത് പൊലീസ് ആദ്യഘട്ടത്തില്‍ സമ്മതിച്ചു. എന്നാല്‍ പിന്നീട് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം അത് സാധ്യമല്ലന്നറിയിയിക്കുകയായിരുന്നു.
ചിത്തിര ആട്ട വിശേഷ സമയത്ത് സമാനമായ മാധ്യമവിലക്ക് നടന്നിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്കായാണ് ഇത്തരമൊരു വിലക്ക് എന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തല്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് കടക വിരുദ്ധമായാണ് ഇപ്പോഴത്തെ നടപടി.
സര്‍ക്കാര്‍ വിശദീകരണം ശരിവച്ച കോടതി വിലക്കുകള്‍ ഉണ്ടായാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല നട മറ്റന്നാള്‍ തുറക്കാനിരിക്കെയാണ് സന്നിധാനത്തെ മാധ്യമവിലക്ക്
Discussion about this post