പത്തനംതിട്ട അഴുതയിലൂടെ കാനനപാതയില്‍ എത്തിയ ശബരിമല തീര്‍ത്ഥാടകരെ അധികൃതര്‍ തടഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തീര്‍ത്ഥാടകരെ തടഞ്ഞത്. കാനനപാതയിലൂടെ ഇന്ന് തീര്‍ത്ഥാടകരെ കടത്തി വിടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാളെ വൈകിട്ടാണ് ശബരിമല നട തുറക്കുന്നത്. സാധാരണ ഗതിയില്‍ തലേദിവസം കാനന പാത വഴി ഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ അവസരം നല്‍കാറുണ്ട്. ഇത്തവണ അത് തടഞ്ഞതിനെതിരെ തീര്‍ത്ഥാടകര്‍ പ്രതിഷേധം ഉയര്‍ത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവേശനം വിലക്കിയതോടെ തീര്‍ത്ഥാടക സംഘങ്ങള്‍ വെട്ടിലായി. നാളെ ദര്‍ശനം നടത്താവുന്ന തരത്തില്‍ യാത്ര തിരിച്ചവരെയാണ് സര്‍ക്കാര്‍ നടപടി വെട്ടിലായത്. കാനനപാത വഴിയുള്ള തീര്‍ത്ഥാടകരെ തടഞ്ഞതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
്
Discussion about this post