സര്‍ക്കാരിന്റെത് വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള. ഇന്നത്തെ സര്‍വ്വ കക്ഷിയോഗം പ്രഹസനമായിരുന്നെന്നും, സമയം വെറുതെ കളഞ്ഞ് സര്‍ക്കര്‍ ജനങ്ങളെ വിഡ്ഢികളാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടേത് സ്റ്റാലിന്റെ സമീപനമാണ്. സിപിഎം ഭരണഘടനയല്ല. ജനഹിതത്തിന് പ്രാധാന്യമുള്ള ഇന്ത്യന്‍ ഭരണഘടനയാണ് ഇവിടെയുള്ളത്. വെറും നാടകമാണ് ഇന്നവര്‍ കളിച്ചത്.സ്ക്രിപ്റ്റ് എഴുതിയത് എകെജി സെന്ററില്‍ നിന്നായിരിക്കാം. ഇത് വളരെ പരിഹാസ്യമാണ്. മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. റിവ്യു ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതുവരെ വിധി നടപ്പിലാക്കരുത്. അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാവില്ല എന്ന് ബിജെപി യോഗത്തെ അറിയിച്ചു. ജനുവരി 22 വരെ നടപടികള്‍ നിര്‍ത്തിവെക്കണം. എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
കള്ളക്കേസില്‍ കുടുക്കി നിരപരാധികളെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ നീങ്ങുന്നു. ഹിന്ദു സംഘടനകളെ വിളിച്ചു ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. മുഖ്യമന്ത്രിയുടെ നിലപാടു ജനാധിപത്യ സംസ്കാരത്തിനു യോജിച്ചതല്ല. അഹങ്കാരത്തിന്റെ ഭാഷയിലാണു സര്‍ക്കാര്‍ സംസാരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎ ആലോചിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
https://www.facebook.com/BJP4keralam/videos/548106402299770/?__xts__[0]=68.ARCKnwnjMsIzO34LE3NdB7Rn9bxwYeDVFkNzai3XAm6GeS2cEiS8d-pXoOKPI84RISP-VgckRJs2LQfPDHlSZmGo_yPo9G7guAjWBg_vYMUL4vLoiaAQfZCk4MfIEJwfjhebszjiasn-cl0mh-K5mlBErYMrSQjHZBkmw_F_IANqo4QlCCGiDgN3qgJpysucOyNK9vQhHBY9ldJXOo8KVEUBTtl7VSKP6mSMgG25GQvOk8BqA-_769yj0W0ksAcCU7jMK_ezTk63hn2NlCa_Kl0iZHigpBQbp84pwY5Oz6qBqCpFn2K1ouo2L7rHjKPS6HS_gRX_92dzeZXCWMQ-oTMPAUka8HozuWc&__tn__=-R
Discussion about this post