പെണ്‍കുട്ടി സ്വയം റെക്കോഡ് ചെയ്ത അശ്ലീല ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് നബീല്‍ ഷാനവാസ്, മുഹമ്മദ് യഹിയ സിദ്ധീക്ക് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു പെണ്‍കുട്ടി അശ്ലീല ചിത്രം സ്വയം റെക്കോഡ് ചെയ്തത്. തുടര്‍ന്ന് ഈ വീഡിയോ എങ്ങനെയോ പോണ് സൈറ്റില്‍ വന്നിരുന്നു. ശേഷം ഈ വീഡിയോ അറസ്റ്റിലായ രണ്ട് പേര് വാട്സാപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. ഡാഡി കൂള്‍, ഷുഗര്‍ ഡാഡി എന്ന പേരുകളുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇവര്‍ വീഡിയോ പ്രചരിപ്പിച്ചത്.
പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ഐ.ഡി കണ്ടെത്തിയ ചിലര്‍ വീഡിയോയോടൊപ്പം ഈ ഫോട്ടോകളും കൂടി പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസല് പരാതി നല്‍കുകയായിരുന്നു. വീഡിയോ എങ്ങനെയാണ് പോണ് സൈറ്റില്‍ വന്നതെന്ന് വ്യക്തമല്ല. നിവനില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Discussion about this post