അവിശ്വാസികളായ സ്ത്രീകളെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത് മലകയറ്റുന്ന പ്രവണതയാണ് കാണാന്‍ കഴിയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുകളീധരന്‍. നിലവില്‍ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് മുമ്പ് എല്ലാ പാര്‍ട്ടികളുമായി അഭിപ്രായം ചോദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്ന് കെ.മുരളീധരന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഏകപക്ഷീയമായി അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുയാണെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം സന്നിധാനത്ത് അനാചാരം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് അവിടെ നിയന്ത്രണം നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനെ ഹനിക്കുന്ന പ്രവര്‍ത്തനം ഉണ്ടാകുന്നത് ശരിയല്ല എന്നതാണ് യുഡിഎഫും കോണ്‍ഗ്രസും എല്ലാകാലത്തും എടുത്ത നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post