ശബരിമല താത്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്താവളത്തിന്‍രെ നടത്തിപ്പ് ചുമതല ധര്‍മ്മ സേവാ പരിഷത്തിനാണ് .തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് ജാമ്യം കിട്ടിയ ശേഷം ഭക്ഷണം കഴിക്കാനായി ഇടത്താവളത്തിലെത്തിയ ശേഷമാണ് ശശികല ടീച്ചര്‍ ഇടത്താവളത്തിന്റെ ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കെടുത്തത്.
സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. നാളെ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ച് നടത്താനും ഡിവൈഎഫ്‌ഐ തീരുമാനിച്ചതായാണ് സൂചന. മുനിസിപ്പാലിറ്റിയുടെ ധനസഹായമുണ്ടെങ്കിലും ശബരിമല ധര്‍മ്മ സേവാ പരിഷത്തിനാണ് ഇടത്താവളത്തിന്റെ നടത്തിപ്പ് ചുമതലയെന്നാണ് നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കലിന്റെ വിശദീകരണം. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണാനന്ദയാണ് ശശികലയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതെന്ന് ധര്‍മ്മസേവാ പരിഷത്ത് വ്യക്തമാക്കി.
Discussion about this post