ഞായറാഴ്ച രാത്രിയിലെ കൂട്ട അറസ്റ്റിനു പിന്നാലെ പുലര്‍ച്ചെ മൂന്നിന് ശബരിമല നടതുറന്നപ്പോള്‍ ഉണ്ടായിരുന്നത് 100 പേര്‍ മാത്രമെന്നു റിപ്പോര്‍ട്ടുകള്‍. മണ്ഡലകാലത്തെ സമീപകാല ചരിത്രത്തില്‍ തീര്‍ഥാടകര്‍ ഇത്രയും കുറയുന്നത് ആദ്യമാണ്. സന്നിധാനത്തും മറ്റും പോലിസ് നടത്തുന്ന നിയന്ത്രണങ്ങളും അതിക്രമങ്ങളുമാണ് ഭക്തരം അകറ്റുന്നതെന്നാണ് വിലയിരുത്തല്‍. വരുമാനത്തിലും ഈ ദിവസങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. ഇന്നലെ നിലയ്ക്കലില്‍ നിന്ന് 12 മണിയോടെ തീര്‍ത്ഥാടകരെ വഹിച്ചുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ കടത്തിവിടുമെന്നായിരുന്നു ദേവസ്വം പ്രസിഡണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് മണിയോടടുത്താണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിട്ടത്. പുലര്‍ച്ചെ വിശ്രമമില്ലാതെ തിടുക്കത്തില്‍ മലവ കയറുകയും, അതേ ശ്വാസത്തില്‍ തിരിച്ചിറങ്ങുകയും ചേയ്യെണ്ട അവസ്ഥയിലാണ് തീര്‍ത്ഥാടകര്‍. വിശ്രമമില്ലാത്ത മലകയറ്റം സാധ്യമല്ല എന്നതിനാല്‍ പലരും ഇത്തവണം ശബരിമലയിലേക്ക് ഇല്ലെന്ന നിലപാടിലാണ്,
കഴിഞ്ഞ വര്‍ഷം നട തുറന്ന് ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ഭക്തര്‍ വന്ന സ്ഥാനത്ത് ഈ വര്‍ഷം 87,000 പേര്‍ മാത്രമാണ് എത്തിയത്. ദര്‍ശനം നടത്തിയവരില്‍ നല്ലൊരു ഭാഗം ഇതരസംസ്ഥാനക്കാരാണ്. ഭക്തരുടെ വരവ് കുറഞ്ഞതോടെ അപ്പം, അരവണ നിര്‍മാണം താത്കാലികമായി നിര്‍ത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. ആദ്യത്തെ രണ്ട് ദിവസം കാണിക്കയിനത്തിലും വര്‍ധനയില്ല.
ശബരിമലയില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെങ്കിലും പോലീസ് നിരസിച്ചു. ഇനി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനാണ് ബോര്‍ഡിന്റെ നീക്കം. എന്നാല്‍, ഇതില്‍ വലിയ പ്രതീക്ഷ വയ്ക്കുന്നില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിവരം. സന്നിധാനത്തെ പോലീസ് വിന്യാസത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു.സന്നിധാനത്ത് രാത്രിയില്‍ തങ്ങരുതെന്ന നിര്‍ദ്ദേശമാണ് ഭക്തരെ ഏറ്റവും വേദനിപ്പിച്ചത്. രാത്രിയില്‍ തങ്ങി പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി സംതൃപ്തിയോടെ മലയിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഭക്തര്‍ക്ക്. ഇതുമൂലം മലബാര്‍ മേഖലയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവില്‍ കുറവുണ്ടായി.
വൃശ്ചികം ആദ്യം നൂറ് ബുക്കിങ് വരെ ലഭിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് 25 ബുക്കിങ് പോലും ലഭിച്ചില്ല. പമ്പയില്‍ നിന്ന് തുടര്‍ച്ചയായി പൊയ്‌ക്കൊണ്ടിരുന്ന ട്രോളിക്കാരും വെട്ടിലായി. ആവശ്യക്കാരില്ലാതെയായതോടെ അവരും പ്രതിസന്ധിയിലായി.
ഭക്തരുടെ എണ്ണം കുറയുന്നത് ബോര്‍ഡിന്റെ സാമ്പത്തിക നില പരുങ്ങലിലാക്കും. ലേലം നടക്കാതെയിരുന്നത് മൂലം കോടികളാണ് ബോര്‍ഡിന് നഷ്ടപ്പട്ടത്. ഇന്നലെ സന്നിധാനം നടപ്പുരയില്‍ ഭക്തര്‍ പ്രതിഷഏധച്ചതോടെ സര്‍ക്കാര്‍ ഇനിയെങ്കിലും നിയന്ത്രണങ്ങളില്‍ നിന്ന് പിന്തിരിയുമെന്ന പ്രതീക്ഷ ചില അയ്യപ്പ ഭക്തര്‍ക്കുണ്ട്. എന്നാല്‍ മുഖ്യമന്ത്രി കടുംപിടുത്തം തുടരുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുന്നതെന്നാണ് വിലയിരുത്തല്‍. പോലിസിനെ കൊണ്ട് സര്‍ക്കാര്‍ ചുടുചോറു വാരിക്കുകയാണെന്ന് ഭക്തര്‍ ആരോപിക്കുന്നു.
ഭക്തരുടെ എണ്ണം കുറക്കാനുള്ള ഗൂഡാലോചനയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്. അയ്യപ്പനെ ഒരു ഭക്തന് ഒരു മിനിറ്റോളം തൊഴാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട എ പത്മകുമാര്‍ അറിയിച്ചിരുന്നു. ഇത് തീര്‍ത്ഥാടകരുടെ എണ്ണം കുറക്കാനുള്ള നീക്കത്തിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍.
Discussion about this post