ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തുന്ന ആറ് യുവതികള്‍ കൊച്ചിയിലെന്ന് റിപ്പോര്‍ട്ട്. മലബാറില്‍ നിന്നുള്ള ആറ് യുവതികളാണ് കൊച്ചിയിലെത്തിയിട്ടുള്ളത്. ഇവര്‍ കൊച്ചിയിലെ ഒരു രഹസ്യ കേന്ദ്രത്തിലാണെന്നാണ് സൂചന.
ഇവര്‍ ട്രെയിന്‍ മാര്‍ഗം ഇന്ന പുലര്‍ച്ചെയാണ് കൊച്ചിയിലെത്തിയത്. മലബാറിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ കൂട്ടത്തിലുള്ളത്. ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. നിലയ്ക്കലില്‍ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടോയെന്നുള്ള വിവരം ലഭിച്ചിട്ടില്ല. കൂടാതെ കൊച്ചിയില്‍ നിന്നും ശബരിമലയിലേക്ക് എന്ത മാര്‍ഗത്തിലൂടെയാണ് പോകുന്നതെന്ന വിവരവും ലഭ്യമല്ല.
Discussion about this post