രഞ്ജി ട്രോഫിയില്‍ രണ്ടാം ജയം നേടിയിരിക്കുകയാണ് കേരളം. ബംഗാളിനെയാണ് ഇത്തവണ കേരളം കീഴ്പ്പെടുത്തിയത്. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയപ്പോള്‍ ബംഗാള്‍ 5/1 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ 184 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. വിജയലക്ഷ്യമായ 41 റണ്‍സ് കേരളം അനായാസമായി നേടിയെടുക്കുകയായിരുന്നു.
അതേസമയം കേരളത്തിന് ജലജ് സക്സേനയുടെ വിക്കറ്റ് നഷ്ടമായിരുന്നു. സക്സേന 21 പന്തില്‍ 26 റണ്‍സെടുത്തിരുന്നു. 16 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും രണ്ട് റണ്ണുമായി രോഹന് പ്രേമും പുറത്താകാതെ നിന്നു.
സന്ദീപ് വാര്യര്‍ കേരളത്തിന് വേണ്ടി 5 വിക്കറ്റെടുത്തിരുന്നു. 33 റണ്‍സ് മാത്രമാണ് സന്ദീപ് വാര്യര്‍ വിട്ടുകൊടുത്തത്. അതേസമയം ബേസില്‍ തമ്പി കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തിരുന്നു.
ഇതോടെ കേരളം ആറ് പോയിന്റാണ്് നേടിയത്. നിലവില്‍ കേരളം തമിഴ്നാടും ഡല്‍ഹിയുമെല്ലാം ഉള്ള ബി ഗ്രൂപ്പില്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ബംഗാള്‍ 6 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.
Discussion about this post